Thursday 9 June 2011

ചാറ്റിംഗ് - ചില നൂതന ആശയങ്ങള്‍



ചാറ്റിംഗ് - ചില നൂതന ആശയങ്ങള്‍ 


ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്‍ക്ക് അത് ജന്മാനാ തന്നെ പൈതൃക
ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ
ആര്‍ജ്ജിച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന
വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് .

അധ്യായം - ഡാ

നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്‍ക്കണം..എന്നാലെ
നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ്
, അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍
തെറ്റിദ്ധരിക്കും

for ex : - iam going da , you come da , poda , same to you da , good
morning da ,

നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ “ഡാ” എന്ന്
വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ
കാലഘട്ടത്തില്‍ പെണ്‍കുട്ടികളെയാണ് നമ്മള്‍ കൂടുതലായി “ ഡാ “
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..

for ex : ഇത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സംസാരമാണ് ,

A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daaa

ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും
തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് .

പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ
ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി
ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത്
buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ
ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി
പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന
വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്‍ത്ഥം " laughing out
loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും
കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ
ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍
നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം ,
പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും
കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി
പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട്
പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്‍ത്ഥോം പര്യായൊമൊക്കെ .

for ex :

how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol

രണ്ടാം അധ്യായം - [chating special മലയാളം ]

“കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍
മലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന്
നിര്‍ബന്ധബുദ്ധിയുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍
പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍
മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും

good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്‍
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്

മൂന്നാം അധ്യായം [ American english ]

ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും
മലയാളത്തില്‍ തെറി പോലെ
ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും
പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക ,

for ex - you wanna gonna for a food.

Wednesday 27 April 2011

രാജുവിനു ഒരു പോസ്റ്റ്‌...!!!



രാജുവിനു ഒരു പോസ്റ്റ്‌...!!!
 പ്രിയപ്പെട്ട പൃഥ്വി രാജ്,
താങ്കള്‍ വിവാഹിതനായ വാര്‍ത്ത കല്യാണത്തിന്റെ  അന്ന്  ഉച്ചയോടെ വായിച്ചു അറിഞ്ഞു. വരനും വധു, ബിബിസി മാധ്യമ പ്രവര്‍ത്തക സുപ്രിയാ മേനോനും എല്ലാ വിധ മംഗളങളും നേരുന്നതിനോടൊപ്പം ഒന്നു രണ്ട് കാര്യങള്‍ അറിയിക്കണം എന്ന് തോന്നിയതുകൊണ്ടാണു ഇങ്ങനെ ഒരു കത്ത് എഴുതുന്നത്.
ഞാന്‍ ഒരു കത്ത് എഴുതി ഇട്ടാല്‍ ഉടന്‍ തന്നെ വന്നു വായിച്ചു ഒരു മറുപടി താങ്കള്‍ തരും എന്നുള്ള മിഥ്യധാരണ ഒന്നും എനിക്കില്ല .പറയാനുള്ളതു ഇത്ര മാത്രം.....ഒരു നല്ല നായകന്‍ ചേരുന്ന പണിയല്ല താങ്കള്‍ കാണിച്ചത്.സാധാ മലയാളിയെ സംബന്ധിച്ചിടത്തോളം നായകന്‍ നന്മയുള്ളവനാണു, നല്ലവനാണു. നല്ല നായകന്‍മാര്‍ സത്യത്തിനൊപ്പം നില്ക്കുന്നവനാണ്. ഞങ്ങളുടെ മനസ്സിലെ നായകസങ്കല്പങ്ങള്‍ക്കുതകുന്ന കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്നപ്പോഴാണു താങ്കള്‍ ഞങ്ങള്‍ക്കു പ്രിയനായകന്‍ ആയത്.
ഏപ്രില്‍ 25-നു വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള വനിത മാസികയുടെ ഏപ്രില്‍ 15 -30 ലക്കത്തില്‍ വിവാഹത്തെക്കുറിച്ച് ഇത്രെയും സത്യങ്ങള്‍ വിളിച്ചു പറഞ്ഞതു വളരെ മോശമായിപ്പോയി.ഈസ്റ്റര്‍ ലക്കത്തില്‍ താങ്കള്ക്കു വേണ്ടി മാത്രം ഒരു 3 പേജു ഡെഡിക്കേറ്റ് ചെയ്ത അവരെയും അതു വായിച്ച ഞങ്ങളെയും താങ്കള്‍ ഫൂള്‍സ് ആക്കി. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു മാതിരി മറ്റേടേത്തേ പണിയായിപ്പോയി ഇങ്ങള് കാണിച്ചേ..!!'
വെള്ളിത്തിരയില്‍ മിന്നിമറയുന്ന താരങ്ങളെ ഞങ്ങള്‍ എന്നും സ്നേഹിച്ചിട്ടേയുള്ളൂ...മറ്റ് സംസ്ഥാനങ്ങളിലെ പോലെ വലിയ ബുദ്ധിമുട്ടികളൊന്നും ഞങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ല...ജനപ്രിയനായകന്‍ ദിലീപ് മഞ്ജു വാര്യരെ കല്യാണം കഴിച്ചതുപോലുള്ള അവസ്ഥ ഒന്നുമല്ലായിരുന്നല്ലോ താങ്കളുടേത്.. താങ്കളുടെ കല്യാണത്തിനു കൂട്ട അത്മഹത്യയൊന്നും ഒരു സ്ത്രീ സംഘടനയും ഉറപ്പു പറഞ്ഞിരുന്നില്ലലൊ അല്ലേ...
താങ്കള്‍ക്കു ഈ രഹസ്യ സ്വഭാവത്തിനു ഒരോരോ കാരണങ്ങള്‍ ഉണ്ടാവും.. സ്വകാര്യത എന്നൊക്കെ താങ്കള്‍ പറയുമായിരിക്കും..ഈ ആള്‍ക്കൂട്ടവും തിരക്കും താങ്കള്‍ ഇഷ്ടപ്പെടാത്തതൊന്നുമല്ലലോ..എന്തുമായികൊള്ളട്ടെ ഒന്നു മാത്രമേയുള്ളു....പറഞ്ഞ് പറ്റിച്ചതു താങ്കള്‍ക്കു ചേര്‍ന്നില്ല..ഞങ്ങളുടെ നായകന്‍മാര്‍ സാധാരണക്കാരെ പറഞ്ഞ് പറ്റിക്കില്ല..ഇതു ഞങ്ങളുടെ വിശ്വാസമായിരുന്നു. അതു താങ്കള്‍ തട്ടിയുടച്ചു...ഇത്ര പരസ്യമായി ഒരു കള്ളം കൊട്ടിഘോഷിച്ചിട്ട് ഞങ്ങളെ പറ്റിച്ചതു താങ്കളുടെ പെര്‍ഫെക്ട് ഇമെജിനു ഒട്ടും ചേര്‍ന്നില്ല.ഒത്തിരി
വിഷമമുണ്ടു...അതു ഞാന്‍ പറഞ്ഞു തീര്‍ത്തു..താങ്കള്‍ വിവാഹിതനായതില്‍ മനം നൊന്ത ഒരു പൈങ്കിളി പെണ്‍കൊടി എഴുതിയതാണു എന്നു താങ്കള്‍ തെറ്റിധരിക്കരുത്. താങ്കളുടെയത്രെയും ആരാധകരില്ലെങ്കിലും നല്ല ഗ്ലാമറും, വിദ്ധ്യാബ്യസവും , ഒത്തിരി സ്നേഹവും സത്യസന്ധതയുമുള്ള ഒരു പയ്യന്‍  ഈ എനിക്കുമുണ്ട് .
എന്തായാലും 'ഹാപ്പി വെഡ്ഡിംഗ്'!!
പി. എസ്:- എന്നെങ്കിലും താങ്കള്‍ ഇതു വായിക്കാന്‍ ഇടയായാല്‍ വനിത വാങ്ങിച്ച വഴി എനിക്കുണ്ടായ ധനനഷ്ടം നികത്തും എന്ന വിശ്വാസത്തില്‍...

ഇതൊന്നും ഞാന്‍ എഴുതിയതല്ല.....!!! ഒരു അച്ചായത്തി രാജുവിന് എഴുതിയത് ഞാന്‍ പകര്‍ത്തിയതാണ്....!!
ഇത് എനിക്കിഷ്ട്ടമായി.. നിങ്ങള്‍ക്കും ഇഷ്ട്ടമാകും...അല്ലാതെ ഇങ്ങനെ ഒരു കത്ത് എഴുതാന്‍ മാത്രം കഴിവ് എനിക്ക് ഉണ്ടായിരുന്നേല്‍ ഞാനത് എന്നെ ഉപയോഗപ്പെടുതിയേനെ...!!!! ;)